Monday, 28 June 2021
Relaxing Music & Soft Rain: Sleep Music, Calm Piano Music, Healing Music...
Tuesday, 25 May 2021
കൊവിഡ് രണ്ടാം തരംഗം ഏല്‍പ്പിക്കുന്ന മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ How to reduce Covid Stress
കൊവിഡ് രണ്ടാം തരംഗം ഏല്‍പ്പിക്കുന്ന മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ''ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്'' എന്ന മാനസികാരോഗ്യ, കൗണ്‍സിലിംഗ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓരോ ജില്ലയിലും മെന്റല്‍ ഹെല്‍ത്ത് ടീമിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുക. സൈക്യാട്രിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവരടങ്ങിയ 1400 പേര് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി ഈ ടീം വിപുലീകരിക്കും. പോസിറ്റീവാകുന്നവരുടെ ലിസ്റ്റ് ടീമിന് കൈമാറും.
മാനസിക രോഗമുള്ളവര്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാരായവരുടെ മാതാപിതാക്കള്‍ എന്നിവരെയും അങ്ങോട്ട് ബന്ധപ്പെടുന്നുണ്ട്. മദ്യാപാനാസക്തിയുള്ളവരുടെ കൗണ്‍സിലിങും ഈ ടീം നടത്തുന്നുണ്ട്.
വിദ്യാലയങ്ങള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ സ്കൂള്‍ കുട്ടികളെയും ഈ ടീം ബന്ധപ്പെടുന്നുണ്ട്. 7.12 ലക്ഷം കുട്ടികളെ ഇതുവരെ വിളിച്ചു. 73723 കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ഹെല്പ് ലൈന്‍ ആരംഭിച്ചു. 63000 കോളുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി വിളിച്ചു. സംസ്ഥാന അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും സ്ട്രെസ് മാനേജ്മെന്റ് നടത്തുന്നുണ്ട്.
എല്ലാ ജില്ലകളിലും മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ സൈക്കോ സോഷ്യല്‍ ഹെല്പ്ലൈന് നമ്ബര്‍ ലഭ്യമാണ്. ദിശ ഹെല്പ്ലൈന് 1056 ലും ബന്ധപ്പെടാം. ഈ സേവനം 24 മണിക്കൂറും ലഭ്യമാകും.
Sunday, 2 May 2021
ഇവ നിങ്ങളുടെ സമ്മർദ്ദം കുറയ്ക്കും !!
1. നിങ്ങളുടെ കുടുംബവുമായും സുഹൃത്തുക്കളുമായും സംസാരിക്കുക








